കല്പറ്റ: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വദേശ് 2012 എന്ന പേരില്‍ കുട്ടികള്‍ക്കായി മെഗാ ക്വിസ് മത്സരം നടത്തി.
മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍: എല്‍.പി. വിഭാഗം: അഭിനവ് പി. പ്രദീപ് (എ.യു.പി. വെള്ളമുണ്ട), എസ്. അരുണ്‍ (ജി.എല്‍.പി. പടിഞ്ഞാറത്തറ), യു.പി. വിഭാഗം: സി. വിവേകാനന്ദ് (എന്‍.എസ്.എസ്. കല്പറ്റ), സൗപര്‍ണിക (സെന്റ് ജോര്‍ജ് യു.പി. പുല്പള്ളി). ഹൈസ്‌കൂള്‍: ഇ.എ. അജ്മല്‍ (നിര്‍മല എച്ച്.എസ്. തരിയോട്), ജോവിസ് ജോസഫ് (ആര്‍.സി.എച്ച്.എസ്. ചുണ്ടേല്‍) വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും സമ്മാനങ്ങളും ഡി.സി.സി. പ്രസിഡന്റ് പി.വി. ബാലചന്ദ്രന്‍ നല്‍കി.
പി.എം.ജോസ് അധ്യക്ഷത വഹിച്ചു. സുരേഷ്ബാബു വാളല്‍, എം.വി. രാജന്‍, അബ്രഹാം ഫിലിപ്പ്, കെ.ജെ. ദേവസ്യ, കെ. സത്യജിത്ത്, കെ.ഡി. രവീന്ദ്രന്‍, കെ.ജെ. ജോസഫ്, ഇ.കെ. ഗോപിനാഥന്‍, ആല്‍ഫ്രഡ് ഫ്രെഡി, അബ്രഹാം കെ.മാത്യു, എം.കെ. പൗലോസ്, ത്രേസ്യാമ്മ ജോര്‍ജ്, എസ്.എം. പ്രമോദ്, ഷാജു എന്നിവര്‍ സംസാരിച്ചു. സംസ്ഥാനതലമത്സരം നവംബര്‍ 19ന് തിരുവനന്തപുരത്ത് നടക്കും.
0 comments:
Post a Comment