ആലാറ്റില്‍: നീണ്ടുനിന്ന കാത്തിരിപ്പിനൊടുവില്‍ മാനന്തവാടിയില്‍നിന്നും ആലാറ്റിലിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് അനുവദിച്ചു. ആദ്യമായാണ് കോര്‍പ്പറേഷന്‍ ഈ റൂട്ടില്‍ ബസ് ഓടിക്കുന്നത്. മന്ത്രി പി.കെ. ജയലക്ഷ്മിയുടെ പ്രത്യേക താത്പര്യാര്‍ഥം സര്‍വീസ് തുടങ്ങിയ ബസ്സിന് ജനപ്രതിനിധികളും നാട്ടുകാരും ആലാറ്റിലില്‍ സ്വീകരണം നല്‍കി.
തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസ് സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം ജയറാം മഠത്തില്‍ അധ്യക്ഷതവഹിച്ചു. ജോസഫ് കന്നാരത്തില്‍, ജോസ് ഓലിക്കല്‍ എന്നിവര്‍ സംസാരിച്ചു.
0 comments:
Post a Comment