കല്പറ്റ: ശിശുദിനമായ ബുധനാഴ്ച മുതല്‍ കുട്ടികളുടെ അവകാശദിനമായ നവംബര്‍ 20വരെ ചൈല്‍ഡ് ലൈന്‍കേന്ദ്രങ്ങള്‍ ദേശീയതലത്തില്‍ പ്രചാരണം നടത്തും.
ബുധനാഴ്ച ജില്ലാതല ഉദ്ഘാടനവും ഓണ്‍ലൈന്‍ വളണ്ടിയര്‍ രജിസ്‌ട്രേഷനും. വ്യാഴാഴ്ച അതിര്‍ത്തിപ്രദേശമായ ബാവലിയില്‍ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഗൃഹസന്ദര്‍ശനം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആദിവാസികുട്ടികള്‍ക്കായി ഓപ്പണ്‍ഫോറം, മാധ്യമപ്രവര്‍ത്തകര്‍ക്കായി ശില്പശാല, മാനസികവൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ബോധവത്കരണം, പുനരധിവാസകേന്ദ്രത്തിലെ കുട്ടികള്‍ക്കായി ചിത്രരചനാമത്സരം എന്നിവയും നടത്തും.
0 comments:
Post a Comment