വൃക്കകള്‍ മാറ്റിവെക്കാത്തപക്ഷം ഇദ്ദേഹത്തിന്റെ ജീവന്‍തന്നെ അപകടത്തിലാവുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതിനായി അഞ്ച്‌ലക്ഷത്തോളം രൂപ ചെലവ് വരും. എന്നാല്‍, ഷൈജലിന്റെ നിര്‍ധനകുടുംബത്തിന് ഇത്രയും തുക കണ്ടെത്താന്‍ സാധ്യമല്ല. ഡയാലിസിസിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ലക്ഷങ്ങളാണ് ചെലവാക്കിയത്. ഇതിനോടകംതന്നെ ചികിത്സയ്ക്കായി ഭീമമായ തുക ചെലവായി. ഷൈജലിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നതിന് ഗ്രാമപ്പഞ്ചായത്തംഗം പി. റയീസ് ചെയര്‍മാനും കട്ടക്കളത്തില്‍ പങ്കജാക്ഷന്‍ കണ്‍വീനറുമായി 'ഷൈജല്‍ ചികിത്സാസഹായ കമ്മിറ്റി' രൂപവത്കരിച്ചു. തവിഞ്ഞാല്‍ സഹകരണബാങ്കില്‍ 12775 നമ്പര്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.
ചികിത്സാസഹായങ്ങള്‍ പി.റയീസ്, ചെയര്‍മാന്‍, ഷൈജല്‍ ചികിത്സാസഹായ കമ്മിറ്റി, പൂഴിയില്‍ ഹൗസ്, തലപ്പുഴ (പി.ഒ) 670646 എന്ന വിലാസത്തിലും അയയ്ക്കാം.
0 comments:
Post a Comment